സിഇടിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; മുഖ്യപ്രതി പോലീസ് പിടിയില്‍

single-img
23 August 2015

CETതിരുവനന്തപുരം: സിഇടിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ബൈജുവിനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെ ബൈജു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശംഖുമുഖം അസി.

കമ്മീഷണറാണ് അറസ്റ്റുരേഖപ്പെടുത്തിയത്. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ബൈജുവിനെ ചോദ്യം ചെയ്തു. രാവിലെ സി.ഇ.ടിയില്‍ ബൈജുവിനെ എത്തിച്ച് തെളിവെടുക്കും.

കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ വഴിക്കടവ് സ്വദേശിനി തസ്‌നിയെ ജീപ്പിടിച്ചത്. തലക്കേറ്റ പരിക്കുമൂലം വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തസ്‌നി മരിക്കുകയും ചെയ്തു.