മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു

single-img
22 August 2015

download (1)പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി  സുസുക്കി തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. 3,000 രൂപ മുതല്‍ 9,000 രൂപ വരെയാണ് വർധനവ് . ഡീലര്‍ മാര്‍ജിനുകളിലും മറ്റ് അസംസ്‌കൃത ഉത്പന്നങ്ങളുടെ വിലയിലുമുണ്ടായ വര്‍ധനയാണ് വില ഉയര്‍ത്താന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. വിലവര്‍ധന ഓഗസ്‌റ് 11 മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഡീലര്‍മാരെ അറിയിച്ചുകഴിഞ്ഞതായും കമ്പനി വക്താവ് അറിയിച്ചു