ലൈറ്റ് മെട്രോ പദ്ധതി:സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍ രംഗത്ത്

single-img
22 August 2015

download (3)ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് ശേഷിയില്ലെന്ന് ഇ. ശ്രീധരന്‍ .  ചില ഉദ്യോഗസ്ഥരുടെ തെറ്റിദ്ധരിപ്പിക്കലില്‍ കുടുങ്ങിയിരിക്കയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് താല്‍പ്പര്യമില്ലാത്ത പദ്ധതിക്ക് വേണ്ടി മാസം പത്ത് ലക്ഷം രൂപ നഷ്ടം സഹിച്ച് ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാകില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.ലൈറ്റ് മെട്രോയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് പത്ത് മാസം കഴിഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല എന്നും ശ്രീധരന്‍ പറഞ്ഞു.