മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പി

single-img
22 August 2015

0_1376561050dscf4840_news1തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പി ഓണം ആഞഘോഷിച്ചു. ഓപ്പറേഷന്‍ തീയറ്ററിലെ അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലത്താണ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സദ്യ വിളമ്പിയത്. ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ വാര്‍ത്ത നല്‍കിയതോടെ സംഭവം വന്‍ വിവാദമായിരിക്കുകയാണ്.

എന്നാല്‍ തങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലത്താണ് സദ്യവിളമ്പിയതെന്നാണ് ഡോക്ടര്‍മാരുടെ വാദം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 600 ഓളം പേരാണ് ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യയുണ്ടത്.