മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ആദ്യദിനം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് ഇനി ലോഹത്തിന് സ്വന്തം

single-img
22 August 2015

Mohanlal-Says-Loham-Will-Give-A-Totally-Different-Cinematic-Experience-900x450

മലയാള ബോക്‌സ്ഓഫീസ് ചരിത്രമെഴുതി ലോഹം. മലയാളത്തില്‍ റിലീസ് ചെയ്ത ഒരു ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് ഇനി ലോഹത്തിന് സ്വന്തം. മോഹന്‍ലാല്‍രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലോഹത്തിന് ആദ്യദിനം റിക്കോര്‍ഡ് കളക്ഷനായിരുന്നു ലഭിച്ചത്. 141 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപയാണ്.

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം കളക്ഷന്‍ ആദ്യദിനം ലഭിക്കുന്നത്. മോഹന്‍ലാലിനൊപ്പം ആന്‍ഡ്രിയ ചിത്രത്തില്‍ നായികയായി എത്തുന്നു. രഞ്ജി പണിക്കര്‍, സിദ്ദിഖ്, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായികയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും മൈഥിലി എത്തുന്നുണ്ട്.