ഹൈക്കോടതി വിധിയെത്തി; പിറകേ മദ്യം വിളമ്പാന്‍ പെണ്‍കുട്ടികളുമെത്തി

single-img
22 August 2015

TVM-BAR

ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന തലസ്ഥാനത്തെ ബാറുകളില്‍ മദ്യം വിളമ്പാന്‍ സ്വദേശികളായ പെണ്‍കുട്ടികള്‍ക്ക് പുറമേ അന്യസംസ്ഥാനക്കാരായ പെണ്‍കുട്ടികളും എത്തിത്തുടങ്ങി. പാപ്പനംകോട്ടെ ബിയര്‍ പാര്‍ലറില്‍ സ്വദേശി പെണ്‍കുട്ടികള്‍ക്കൊപ്പം പശ്ചിമ ബംഗാള്‍, ഡാര്‍ജിലിംങ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മജാലി നോക്കുന്നുണ്ട്.

പാപ്പനം കോട്ട് മാത്രം 14 പേരാണ് ഇവിടെ ബാറുകളില്‍ മാത്രം ജോലി നോക്കുന്നത്. വിദേശമദ്യം വിളമ്പുന്നതിന് നിരോധമുള്ളതിനാല്‍ ബിയര്‍പാര്‍ലറുകളിലെ വരുമാനം വര്‍ധിപ്പിക്കുകയെന്ന കച്ചവട തന്ത്രവും ഇതിന് പിന്നിലുണ്ട്. അന്യസംസ്ഥാനത്തു നിന്നും ജോലി ചെയ്യുവാന്‍ എത്തുന്നവറക്ക് വര്‍ഷത്തില്‍ ഒരു മാസം അവധി അനുവദിക്കുകയാണ് രീതിയെന്നും ബാര്‍ ഉടമകള്‍ പറയുന്നു.