ഓണം പ്രമാണിച്ച് കെ. എസ്. ആർ. ടി. സി അന്തർസംസ്ഥാന സർവ്വീസുകളുടെ എണ്ണം കൂട്ടുന്നു

single-img
22 August 2015

ksrtc-garuda-multi-axle-volvo-busതിരുവനന്തപുരം: ഓണം പ്രമാണിച്ച് കെ എസ് ആർ ടി സി ഈ മാസം 24 മുതൽ സെപ്തംബർ 2 വരെ കൂടുതൽ അന്തർ സംസ്ഥാനങ്ങളിലേക്കുള്ള സർവ്വീസുകൾ നടത്താൻ തീരുമാനിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂരിലേക്കും അവിടെ നിന്നും തിരിച്ചുള്ള സർവ്വീസുകളുമാണ് നടത്താനുദ്ദേശിക്കുന്നത്.

 

സർവ്വീസുകളുടെ സമയക്രമം ഇതിനകം തയ്യാറായി കഴിഞ്ഞു. മുൻകൂട്ടി ഓൺലൈനിൽ റിസർവ്വ് ചെയ്ത് നിലവിലുള്ള സർവ്വീസുകളും ബാഗ്ലൂരിൽ നിന്നും തിരിച്ചുള്ള പ്രത്യേക സർവ്വീസുകളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ബാഗ്ലൂർ സർവ്വീസിന് പുറമെ ഇപ്പോൾ നടത്തിവരുന്ന നാഗർകോവിൽ, തെങ്കാശി, മധുരൈ, പഴനി, ഊട്ടി, കന്യാകുമാരി തുടങ്ങിയ പ്രധാനപ്പെട്ട അന്തർ സംസ്ഥാന സർവ്വീസുകൾ ഒന്നും തന്നെ മുടക്കം കൂടാതെ ഓണക്കാലത്ത് കൃത്യമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങളും നടക്കുന്നുണ്ട്.