മാധ്യമങ്ങളെ കൂട്ടുപിടിച്ച് ­ഉദ്യോ­ഗ­സ്ഥരെ നിർവീ­ര്യ­മാക്കി ആനവേട്ടക്കേസിലെ വമ്പൻമാരെ രക്ഷിക്കാന്‍ ശ്രമം

single-img
22 August 2015

elephantതിരുവനന്തപുരം ജില്ലയിലെ ചില വനപ്രദേശങ്ങളിൽ നിന്നും വൻ തോതിലുള്ള ആനകൊമ്പു മോഷ്ട്ടാക്കളെ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടിയവാർത്തകൾ മലയാളം മാധ്യമങ്ങൾകഴിഞ്ഞ കുറേ മാസങ്ങളായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ചില മാധ്യമങ്ങൾ കുറ്റവാളികളെ മഹത്വവൽക്കരിച്ചും അവരെ പിടികൂടിയമുതിർന്ന വനം വകുപ്പു ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരെ കള്ളവാർത്തകൾ കൊടുത്തും രംഗത്തെത്തിയിട്ടുണ്ട്‌.  കഴിഞ്ഞ ഒന്നരവർഷ­ത്തി­നു­ള്ളിൽ മാത്ര­മായി 11 ആന­കളെകൊന്ന്‌ കൊമ്പെടുത്ത കേസിൽ നട­ത്തി­വ­രുന്ന തുടർ അന്വേ­ഷ­ണ­ത്തി­ലാണ്‌ വന്യ­മൃ­ഗ­വേ­ട്ട­യെ­ക്കു­റിച്ച്‌ വനം­വ­കുപ്പ്‌ അധി­കൃ­തർക്ക്‌ നിർണാ­യകവിവ­ര­ങ്ങൾ ലഭി­ച്ചു.

ആന­വേട്ടയ്ക്ക് കുപ്ര­സി­ദ്ധി­യാർജ്ജിച്ച മല­യാ­റ്റൂർ ഫോറസ്റ്റ്ഡിവി­ഷ­നിൽ വർഷ­ങ്ങ­ളായി നായാ­ട്ടു­സം­ഘ­ങ്ങൾ സജീ­വ­മാ­യി­രു­ന്നു­വെ­ന്നാണ് ഫോറ­സ്റ്റ്‌ ഫ്ളെയിംഗ്സ്ക്വാഡ്‌ നട­ത്തിയ അന്വേ­ഷ­ണ­ത്തിൽ വ്യക്ത­മാ­യി­ട്ടു­ള്ള­ത്‌. അന­ധി­കൃ­ത­മായി സൂക്ഷി­ച്ചി­ട്ടു­ള്ളതും നായാ­ട്ടിന്‌ ഉപ­യോ­ഗി­ച്ചു­വ­രു­ന്ന­തു­മായ 120ൽപ്പരം തോക്കു­ക­ളെ­ക്കു­റിച്ചും വനം­വ­കു­പ്പിന്‌ വ്യക്ത­മായ സൂചന ലഭി­ച്ചി­ട്ടു­ണ്ടെ­ന്നാണ് അറി­യു­ന്ന­ത്‌.

അടി­മാ­ലിക്ക്സമീ­പത്തും കോത­മം­ഗ­ല­ത്തി­ന­ടുത്തും തോക്ക്‌ നിർമ്മാണ കേന്ദ്ര­ങ്ങൾ പ്രവർത്തി­ച്ചു­ വ­രു­ന്ന­ത്. ഇതു­വരെ ലഭി­ച്ചി­ട്ടു­ള്ളത്കഴിഞ്ഞ ഒന്നരവർഷ­ത്തി­നു­ള്ളിൽ നടന്ന ആന­വേ­ട്ട­യുടെ ഹ്രസ്വച‍ിത്രം മാത്ര­മാ­ണെന്നും ദശാ­ബ്‌­ദ­ങ്ങ­ളായി ഈ വന­മേ­ഖ­ല­യിൽ കൊല്ല­പ്പെട്ട ആന­ക­ളുടെ എണ്ണം നൂറു­ക­ണ­ക്കിനു വരു­മെ­ന്നു­മാണ്‌ ചൂണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്ന­ത്‌.

അടുത്ത കാലത്ത്‌ വന­മേ­ഖ­ല­യിൽ ആന­കൾക്ക്‌ പുറമെകര­ടി, കാട്ടു­പോ­ത്ത്‌, കേഴ­മാ­ൻ, മുള്ളൻപന്നി തുട­ങ്ങിയമൃഗ­ങ്ങളെ നായാ­ട്ടു­സംഘം കൊന്നൊടുക്കി­യി­ട്ടു­ണ്ട്‌. കാട്ടി­റച്ചി എന്ന പേരിൽവേട്ട­യാ­ടിയമൃഗ­ങ്ങ­ളുടെ ഇറച്ചി നഗ­ര­ത്തിലും സമീ­പ ­പ്ര­ദേ­ശ­ങ്ങളിലും നായാട്ടുസംഘ­ങ്ങ­ളുടെ ഇട­നി­ല­ക്കാർ വൻതു­കയ്ക്ക്‌ വിറ്റ­ഴി­ച്ച­തായുംഉദ്യോ­ഗസ്ഥ സംഘ­ത്തിന്‌ വിവരംലഭി­ച്ചി­ട്ടു­ണ്ട്‌.

ആന­വേട്ട കേസിൽവമ്പൻമാർ പിടി­യി­ലാ­കു­മെന്ന ഘട്ട­മെ­ത്തി­യ­തോടെഉദ്യോ­ഗ­സ്ഥരെ നിർവീ­ര്യ­മാക്കി കേസ് അട്ടി­മ­റി­ക്കാൻ ശ്രമ­മെന്നു വ്യാപക ആരോപണമുണ്ട്‌. മൂന്നാംമുറയെന്ന പേരിൽവേട്ട­ക്കാരെ മഹ­ത്വ­വൽക്ക­രിച്ചും പ്രതി­കളെ പിടി­ച്ച­വരെകേസിൽകുടു­ക്കിയും ശേഷി­ക്കുന്ന പ്രതി­കളെ രക്ഷി­ക്കാ­നുള്ള ആസൂ­ത്രിത ശ്രമ­മാണു നട­ക്കു­ന്ന­തെന്ന്‌ അവർ ആരോ­പി­ച്ചു.

പ്രതി­കളെ പിടി­ക്കാൻ നേതൃത്വം നൽകിയ തിരു­വ­ന­ന്ത­പുരം ഡി.­എ­ഫ്‌.­ഒ. ടി. ഉമ, അവ­രുടെ ഭർത്താവും വനം ആസ്ഥാ­നത്തെ ഡെപ്യൂട്ടികൺ സർവേ­റ്റ­റു­മായ ആർ. കമ­ലാ­ഹർ, പ്രതി­കളെ പിടി­കൂ­ടിയ സംഘ­ത്തിലെ മറ്റു 10 വനം ഉദ്യോ­ഗ­സ്ഥർ എന്നി­വരെ പ്രതി­ക­ളാക്കി മൂവാ­റ്റു­പുഴ പോലീ­സാണ് കേസ് എടു­ത്ത­ത്‌. രണ്ടു പ്രധാന പ്രതി­കൾ കൂടി ഉടൻ പിടി­യി­ലാ­കു­മെ­ന്നാണ് സൂച­ന.

ആന­വേ­ട്ട­കേ­സിൽ പിടി­യി­ലായ പ്രധാനി അജിബ്രൈറ്റിനെ കസ്റ്റ­ഡി­യിൽ മർദ്ദി­ച്ചു വാരി­യെല്ലു പൊട്ടിച്ചെ­ന്നാണ് ആരോ­പ­ണം. ഇയാ­ളു­ടെയും സഹോ­ദ­ര­ന്റെയും പരാ­തി­യുടെ അടി­സ്ഥാ­ന­ത്തി­ലാണ് ഉദ്യോ­ഗ­സ്ഥർക്കെ­തിരെ ജാമ്യ­മില്ല വകു­പ്പു ­പ്ര­കാരം കേസ് എടു­ത്ത­ത്‌. വനംവകുപ്പ് ഇയാളെ കസ്റ്റ­ഡി­യിൽ എടുത്ത ജൂലൈ 12നു ജന­റൽ ആശു­പ­ത്രി­യിൽ മെഡി­ക്കൽ പരി­ശോ­ധ­നയ്ക്ക്‌ വിധേ­യ­നാ­ക്കി­യി­രു­ന്നു.

ആരോഗ്യനില തൃപ്തി­ക­ര­മാ­ണെന്നും കസ്റ്റ­ഡി­യിൽ സൂക്ഷി­ക്കാ­മെ­ന്നു­മാ­യി­രുന്നു റിപ്പോർട്ട്‌. അതി­നു­ശേഷം അന്വേ­ഷണ ഉദ്യോ­ഗ­സ്ഥ­നായ മല­യാ­റ്റൂർ ഫോറസ്റ്റ്ഡിവി­ഷനു കീഴിലെ തുണ്ട­ത്തിൽ റേഞ്ച്ഓഫീ­സർ ഇയാളെ മജി­സ്ട്രേട്ട്കോട­തി­യിൽ നിന്നു മൂവാ­റ്റു­പുഴകോട­തി­യിൽ ഹാജ­രാ­ക്കാൻ അപേക്ഷ നൽകി. അപ്പോഴും പ്രതി കസ്റ്റഡിമർദ്ദ­ന­ത്തെ­ക്കു­റി­ച്ചൊന്നും പരാ­തി­പ്പെ­ട്ടി­ല്ല. അറസ്റ്റുവിവരം ഭാര്യയെ അറി­യി­ക്കു­കയുംചെയ്തു.

അജിബ്രൈറ്റിന്റെ തിരു­വ­ന­ന്ത­പു­രത്തെ വീട്ടിൽനിന്നും കണ്ടെ­ടുത്ത 32 കിലോ ആന­ക്കൊമ്പ്‌ സംസ്ഥാ­നത്തു കൊല്ലപ്പെട്ട ആന­ക­ളു­ടേ­താ­ണോ­യെന്ന വസ്തു­തയും ഈ പരി­ശോ­ധ­ന­കൾ പൂർത്തി­യാലേ വ്യക്ത­മാ­കു. ഈ രാസ­പ­രി­ശോ­ധാ ­റിപ്പോർട്ട് കേസിൽ നിർണ്ണാ­യ­ക­മാ­യി­രി­ക്കു­ം. ആന­വേട്ട കേസിലെ മുഖ്യ­പ്രതി ഐക്ക­ര­മറ്റംവാസുവും ആണ്ടി­ക്കു­ഞ്ഞും, എൽദോസും റെജിയും ആഴ്ച­ക­ളോളം വന­മേ­ഖ­ല­ക­ളിൽ തമ്പ­ടി­ച്ചാ­ണ്‌ ആന­വേട്ട നട­ത്തി­യി­രു­ന്ന­ത്. ആന­ക­ളുടെ മസ്തകം പൊളിച്ചാണ് കൊമ്പെടു­ക്കു­ന്ന­ത്‌.

എന്നാൽ ഒരുതവണ നായാ­ട്ടിനു പോകു­മ്പോൾ ഏതാനും ആയി­ര­ങ്ങൾ മാത്രം പ്രതി­ഫലം പറ്റി­യി­രുന്ന ഇവർ ഈ ഗൂഢ­സം­ഘ­ത്തിലെതാഴത്തെ കണ്ണി­കൾ മാത്ര­മാ­യി­രു­ന്നു. ഇവ­രെ­ക്കൊണ്ടു ഇത് ചെയ്യി­ച്ചി­രുന്ന ഇട­നി­ല­ക്കാരും ആന­ക്കൊമ്പു വ്യാപാ­രി­കളും ലക്ഷ­ങ്ങളും കോടി­ക­ളു­മാണ്‌ ഈ ഏർപ്പാ­ടി­ലൂടെ ഉണ്ടാ­ക്കി­യി­രി­ക്കു­ന്ന­ത്‌.

അവ­രി­ലേക്ക്‌ അന്വേ­ഷണം എത്തു­ന്ന­തി­നു­മുമ്പെ അട്ടി­മ­റി­ക്ക­പ്പെ­ടു­ക­യാ­ണ്‌. അതിന്റെ ഭാഗ­മാ­യാണ്‌ പ്രതി­കളെ കസ്റ്റ­ഡി­യിൽ മൂന്നാം­മുറ പ്രയോ­ഗി­ച്ചെന്നു കാട്ടി ഐ.­എ­ഫ്‌.­എ­സ്‌. ദമ്പ­തി­മാർക്കെ­തിരെ കേസെ­ടു­ത്തി­രി­ക്കു­ന്ന­ത്‌. ആന­വേട്ട കേസിൽ പ്രതി­കളുടെഎണ്ണം ഇനിയും ഉയ­രു­മെന്നും അന്തർസം­സ്ഥാന വ്യാപ­ക­മായി നട­ന്നു­വ­രുന്ന അന്വേ­ഷ­ണ­ത്തി­ലൂടെ ഞെട്ടി­ക്കുന്ന വിവ­ര­ങ്ങൾ പുറ­ത്തു­വ­രു­മെ­ന്നു­മാണ്‌ അന്വേ­ഷ­ണ­സം­ഘ­ത്തിന്റെ വില­യി­രു­ത്തൽ.