ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലര്‍ എത്തി

single-img
22 August 2015

11900850_910751862351263_1755601160_oകമലിന്റെ മമ്മൂട്ടിച്ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.സങ്കല്‍പ്പ ലോകത്ത് ജീവിക്കുന്ന ഒരു വ്യക്തിയുടെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥയുമായി എത്തുന്ന ചിത്രം ഓണ റിലീസാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി സി.പി സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് കോക്രാങ്കര എന്ന ഗ്രാമവും അവിടുത്തെ കഥയുമാണ്.

തെറ്റും ശരിയുമൊന്നും തിരിച്ചറിവില്ലാതെ സുഹൃത്തുക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വതന്ത്രന്റെ ജീവിതവും ആ ജീവിതത്തിലൂടെ കോക്രാങ്കര എന്ന ഗ്രാമത്തിന്റെ കഥയും പറയുന്ന ചിത്രത്തില്‍ ജൂവല്‍മേരിയാണ് നായികയായ ഉമാദേവിയെ അവതരിപ്പിക്കുന്നത്. പി.എസ്. റഫീക്കിന്റേതാണ് തിരക്കഥ.

ട്രെയിലര്‍ കാണാം

[mom_video type=”youtube” id=”h69bZAzGIOU”]