കുവൈത്തിലെ പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു

single-img
22 August 2015

INDIAN_RUPEE_MONEYകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുവൈത്ത് എംപി ഖലീല്‍ അബ്ദുല്ല ഈ നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ച്  രംഗത്തെത്തി.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണം. ഇതിനായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിയത്തില്‍ ഭേദഗതി വരുത്തണമെന്നും എംപി ആവശ്യപ്പെടുന്നു. വിദേശികള്‍ വിവിധ സേവനങ്ങള്‍ സബ്‌സിഡി നിരക്കില്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ന്യായമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുവൈത്തില്‍നിന്ന് വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചതെന്നും തന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദേശികള്‍ അയക്കുന്ന പണത്തിനുള്ള നികുതി വഴി 20 കോടിയിലേറെ ദീനാര്‍ പൊതുഖജനാവില്‍ എത്തുമെന്ന് എം.പി വ്യക്തമാക്കി.