സിഇടി വിദ്യാര്‍ഥിനിയുടെ മരണം; ആഭ്യന്തര വകുപ്പിനെതിരെ കെഎസ്‌യുവും എംഎസ്എഫും

single-img
22 August 2015

CETതിരുവനന്തപുരം എഞ്ചിനിയറിങ് കോളജില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ  കെഎസ്‌യുവും എംഎസ്എഫും. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലിസിന്റെ വീഴ്ചയാണെന്ന് കെഎസ്‌യു ആരോപിച്ചു.

പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യമാണ് പൊലിസ് ചെയ്തുകൊടുക്കുന്നത്.  കേസ് തേച്ച് മായ്ച്ച് കളയാനാണ് ശ്രമം. സിപിഐഎം നേതാക്കളുടെ ആളുകളായി പൊലിസ് മാറുകയാണ്. ഐജിയുടെ നേത്വത്തില്‍ സഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് എംഎസ്എഫ് ആരോപിച്ചു. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സിപിഐഎമ്മും പൊലിസും ഒത്തുകളിക്കുകയാണ്. ഒരു സിനിമയെ കുറ്റപ്പെടുത്തി തടിയൂരാന്‍ ശ്രമിക്കുന്ന ഡിജിപിയുടെ നിലപാട് ശരിയെല്ലന്നും എംഎസ്എഫ് പറഞ്ഞു.