മുസ്ലീമായതിന്റെ പേരില്‍ പ്രശസ്ത കശ്മീരി ടെലിവിഷന്‍ നടന് മുംബൈയില്‍ ഫ്ളാറ്റ് നിഷേധിച്ചു

single-img
22 August 2015

Aly-Goniപ്രശസ്തനായ കാശ്മീരി ടെലിവിഷന്‍ നടന് മുംബൈയില്‍ ഫ്ളാറ്റ് നല്‍കുന്നില്ല. സ്റ്റാര്‍ പ്ലസിലെ യേ ഹോ മൊഹബത്തേന്‍ എന്ന ഹിറ്റ് സീരിയലിലൂടെ പ്രശസ്തനായ നടന്‍ അലി ഗോനിക്കാണ് ഈ ദുരവസ്ഥ. ഇന്ത്യന്‍ ടിവി പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായിട്ടും ഇദ്ദേഹത്തിന് മുംബൈയില്‍ ഫ്ളാറ്റ് കിട്ടാന്‍ പാടുപെടുകയാണ്. അലി കശ്മീരി മുസ്ലീമാണ് എന്നതാണ് കാരണം

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലേക്ക് കൂടുമാറിയ അലി ഇത്രകാലം ഒരു ബന്ധുവിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഇതുവരെ ഒരു ഫ്ളാറ്റ് കണ്ടെത്താന്‍ അലിക്ക് സാധിച്ചിട്ടില്ല.

‘എല്ലാ വീട്ടിലും ടിവിയുണ്ട്. എല്ലാവരും തന്നെ കാണുന്നുണ്ടാകും. എന്നിട്ടും എന്തുകൊണ്ടാണ് തന്നെ പോലുള്ള ഒരു നടന് ഫ്ളാറ്റ് വാടകയ്ക്ക് ലഭിക്കാത്തത്? കാശ്മീരില്‍ ജനിക്കുന്നത് കുറ്റമാണോ? എല്ലാ ഇന്ത്യക്കാരുടേയും കയ്യിലുള്ള അതേ പാസ് പോര്‍ട്ടും വോട്ടര്‍ കാര്‍ഡും പാന്‍ കാര്‍ഡുമാണ് തന്റെ കയ്യിലുള്ളത്.

എന്നിട്ടും തങ്ങള്‍ എന്തിന് ഈ വിവേചനം നേരിടണം?  രാജ്യത്ത് എവിടെയും വാടകയ്ക്ക് വീട് നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കശ്മീരി മുസ്ലീം ആയതിനാല്‍ താന്‍ സമൂഹത്തിന് ഭീഷണിയാണെന്ന മനോഭാവം തന്നെ ദുഖിപ്പിക്കുന്നുതായും അലി പറഞ്ഞു.