വാര്‍ഡ് വിജനം; ലീഗിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

single-img
22 August 2015

chennithalaകോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിജനം സംബന്ധിച്ച് ലീഗിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വാര്‍ഡ് വിഭജനത്തില്‍ ലീഗ് അമിതാവേശം കാട്ടിയെന്ന ആരോപണം ശരിയല്ല. യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റം ചെയ്യാത്തവര്‍ പോലീസിനെ കണ്ട് പേടിച്ചോടേണ്ട കാര്യമില്ലെന്നും വിദ്യാലയങ്ങളില്‍ ആയുധം സൂക്ഷിച്ചാല്‍ പോലീസ് കര്‍ശന നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.