പൊലീസ് ലാത്തിച്ചാര്‍ജിനെ ഭയന്ന് ഓടിയ വിദ്യാര്‍ഥി കിണറ്റില്‍വീണ് മരിച്ചു

single-img
22 August 2015

shahinപെരുമ്പിലാവ്: പൊലീസ് ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറി ഓടിയ വിദ്യാര്‍ഥി കിണറ്റില്‍വീണ് മരിച്ചു. അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ഷഹിനാണ് (21) മരിച്ചത്. പൊലീസിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് കുന്നംകുളം നിയോജക മണ്ഡലത്തിലും, ചൂണ്ടല്‍ , കണ്ടാണശേരി പഞ്ചായത്തുകളിലും സി.പി.എം ശനിയാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കോളജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് കെ.എസ്.യു -എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പിന്നീട്, താമസ സ്ഥലത്ത് കൂട്ടംകൂടി നിന്ന് വിദ്യാര്‍ഥികളെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ലാത്തിവീശുകയായിരുന്നു.

അടിയേറ്റ വിദ്യാര്‍ഥികള്‍ നാലുപാടും ഓടി. ഓട്ടത്തിനിടയിലാണ് ആള്‍പാര്‍പ്പിലാത്ത പറമ്പിലെ കിണറില്‍ ഷഹിന്‍ വീണത്. വിദ്യാര്‍ഥി കിണറ്റില്‍ വീണ വിവരം അറിഞ്ഞിട്ടും പൊലീസ് അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. പിന്നീട് ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്‍െറ സഹായത്തോടെ വിദ്യാര്‍ഥിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.