മുഖംമിനുക്കി മോടികൂട്ടി മാരുതി ഏർട്ടിഗ

single-img
22 August 2015

ertiga -front2012ലാണ് മാരുതി ഏർട്ടിഗയെ അവതരിപ്പിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ യാതൊരു തരത്തിലുള്ള മാറ്റങ്ങളും കമ്പനി അതിൽ കൊണ്ടുവന്നിട്ടില്ല. ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതുകൊണ്ടാവാം മാരുതി അതിന് മുതിരാഞ്ഞത്. എന്നാൽ എം.പി.വി. വിഭാഗത്തിൽ കടുത്ത മത്സരം തന്നെയാണ് ഇപ്പോൾ വിപണിയിൽ നടക്കുന്നത്. മിക്ക പ്രമുഖ വാഹനനിർമ്മാതാക്കളും ഈ വിഭാഗത്തിൽ അവരുടെ മോഡലുകളെ അവതരിപ്പിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തിൽ അവരുമൊത്ത് പിടിച്ചുനിൽക്കണമെങ്കിൽ ഏർട്ടിഗയിൽ കാലാനുസ്രിതമായ മാറ്റങ്ങൾ അവതരിപ്പിക്കണമെന്ന് മാരുതിയ്ക്ക് ബോധ്യമായി. അത്തരത്തിൽ പുത്തൻ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പുതിയ മാരുതി സുസൂക്കി ഏർട്ടിഗ.

ഇൻഡോനേഷ്യയിൽ നടക്കുന്ന ഗായികിൻഡോ അന്താരാഷ്ട്ര വാഹനപ്രദർശനത്തിലാണ് ഏർട്ടിക 2015നെ മാരുതി വെളിപ്പെടുത്തിയത്. അകത്തും പുറത്തുമായി നിരവധി മാറ്റങ്ങളുമായാണ് പുതിയ ഏർട്ടിക എത്തിയിരിക്കുന്നത്. എന്നാൽ എൻജിൻ വിഭാത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്ത്യയിലും ഇതെ മോഡൽ തന്നെയാകും വരുന്നതെന്നും മാരുതി അറിയിച്ചു.

ertiga

പ്രധാനമായ മാറ്റം സംഭവിച്ചിരിക്കുന്നത് മുൻവശത്ത് തന്നെയാണ്. പഴയതിലും കൂടുതൽ ചടുലത ഉളവാക്കുന്നതാണ് പുതിയ മുൻഭാഗം. മൂന്ന് ലയറുകളുള്ള ക്രോം ഫീനിഷോടുകൂടിയ റേഡിയേറ്റർ ഗ്രിൽ, പുത്തൻ രൂപത്തിലുള്ള എയർഡാം, പുത്തൻ ബംബർ, ക്രോമിന്റെ അകമ്പടിയോടുള്ള ഫോഗ് ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ മാറ്റങ്ങൾ.

പിൻഭാഗത്തേക്ക് വരുകയാണെങ്കിൽ പിൻലൈറ്റിന്റെ കൂടെ നമ്പർ പ്ലേറ്റ് വരെ നീളുന്ന ഒരു റിഫ്ലക്ടർ ഘടിപ്പിച്ചു. അതോടൊപ്പം നമ്പർ പ്ലേറ്റിനുമുകളിലായി കട്ടിയുള്ള ഒരു ക്രോമിയം സ്റ്റ്രിപ്പും കൊടുത്തിരിക്കുന്നു, അതിൽ ഏർട്ടിഗ എന്ന് പതിപ്പിക്കുകയും ചെയ്തു. കൂടാതെ പത്ത് സ്പോക്കോടുകൂടിയ പതിനഞ്ച് ഇഞ്ച് അലോയി വീലുകളും പുതുതായി വന്നിരിക്കുന്നു.

അകമേയും നിരവധി മാറ്റങ്ങളുമായാണ് പുതിയ ഏർട്ടിഗ എത്തിയിരിക്കുന്നത്. രണ്ട് നിറത്തിലുള്ള നിറങ്ങളാലാണ് ഉൾവശം ഒരിക്കിയിരിക്കുന്നത്. കറുപ്പും ബേയ്ജും ഉപയോഗിച്ചിരിക്കുന്ന ഡുവൽ-ടോൺ ഡാഷ്ബോർടാണ് ഉൾഭാഗത്തെ പ്രധാന ആകർഷണം. സ്വിച്ച് ഉപയോകിച്ച് നിയന്ത്രിക്കാവുന്ന റിയർ വ്യൂ മിററുകൾ, കാപ്പിപ്പൊടി നിറമുള്ള സീറ്റ് ഫാബ്രിക്ക്, സിൽവർ ഇൻസേർട്ടൊടുകൂടിയ സ്റ്റിയറിങ് വീൽ എന്നിവയെല്ലാം ഒരു പുത്തൻ അനുഭവം ഏർട്ടിഗയിൽ പ്രധാനം ചെയ്യുന്നു. കൂടാതെ 50:50 എന്ന അനുപാതത്തിൽ മടക്കാൻ കഴിയുന്ന മൂന്നാം വരിയിലെ സീറ്റുകൾ ആവശ്യമായ ലഗ്ഗേജ്സ്പേസും നൽകുന്നു.

പഴയ ഏർട്ടിഗയിൽ ഉള്ള അതേ 1.3 ലിറ്റർ ഡീസൽ എൻജിനും 1.4 ലിറ്റർ പെട്രോൾ എൻജിനും തന്നെയാണ് പുതുയ ഏർട്ടിഗയിൽ വരുന്നത്. എന്നാൽ ഇന്ധനക്ഷമത കൂട്ടുന്നതിന്റെ ഭാഗമായി കമ്പനി അതിനെ ഒന്നു പൊടിതട്ടിയെടുക്കുമെന്ന് കരുതുന്നു. എം.പി.വി. വിഭാഗത്തിൽ തന്റേതായ സ്ഥാനം വിപണിയിൽ ഉറപ്പിച്ചിട്ടുള്ള വാഹനമാണ് ഏർട്ടിഗ. ഹോണ്ട മോബീലിയൊ, ഷെവർലെ എൻജോയ്, റിനോ ലോട്ജി എന്നിവരായിരിക്കും ഏർട്ടിഗയുടെ മുഖ്യ എതിരാളികൾ. ഇവരോടെല്ലാം തന്നെ മത്സരിക്കത്തക്ക പ്രാപ്ത്തനാക്കി ഇറക്കിയിരിക്കുകയാണ് മാരുതി ഏർട്ടിഗയെ.