എഎപി എം.എൽ.എ സുരിന്ദർ സിംഗ് അറസ്റ്റിൽ

single-img
22 August 2015

surinderന്യൂഡൽഹി: യാതൊരു മുന്നറിയിപ്പും കൂടാതെ എ എ പി എം. എൽ. എ സുരിന്ദർ സിംഗിനെ ഡൽഹി കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ജീവനക്കാരനെ മർദിച്ചുവെന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.

രണ്ട് മാസത്തിനകം എ എ പി യുടെ മൂന്ന് എം എൽ എമാരാണ് അറസ്റ്റിലാവുന്നത്. മുൻ ഡൽഹി നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗിനെ വ്യാജ ബിരുദ സർട്ടിഫക്കറ്റ് സമർപ്പിച്ചതിന്റെ പേരിലും കോണ്ട്ലി എം എൽ എ മനോജ് കുമാറിനെ ഭൂമി തട്ടിപ്പ് കേസിലും അറസ്റ്റ് ചെയ്തിരുന്നു.

സുരിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് എ എ പി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി. കേന്ദ്രത്തിന്റെ പകപോക്കലിന്റെ ഭാഗമായാണ് അപ്രതീക്ഷിതമായ ഈ അറസ്റ്റ് എന്ന് എ എ പി നേതാവ് അഷുതോഷ് ആരോപിച്ചു.