ആനച്ചോറില്‍ ബ്ലേഡ്; സംഭവം നുണകഥയെന്ന് അന്വേഷണ സംഘം

single-img
22 August 2015

Thechikottu kavu  11തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് സുഖ ചികിത്സയുടെ ഭാഗമായി നല്‍കിയ ചോറില്‍ ബ്ലേഡ് കണ്ടെത്തിയ സംഭവം നുണകഥയെന്ന് അന്വേഷണ സംഘം. അനപാപ്പാന്‍മാര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇങ്ങനെയൊരു കഥ പ്രചരിക്കാന്‍ കാരണമായതെന്നും അന്വേഷണം സംഘം പറഞ്ഞു.

രാമചന്ദ്രന്റെ ചോറില്‍ ബ്ലേഡ് കഷ്ണങ്ങള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.

ആനക്ക് കൊടുക്കാനുള്ള ചോറില്‍ നിന്ന് ഒരു ബ്ലേഡ് മുഴുവനായും മറ്റൊരു ബ്ലേഡ് നാല് കഷ്ണങ്ങളായും പാപ്പാന്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.