ടെക്‌നോപാര്‍ക്കിൽ സൈബര്‍ പോലീസ്‌ ഡോം ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു മന്ത്രി രമേശ്‌ ചെന്നിത്തല

single-img
21 August 2015

rameshസൈബര്‍ കുറ്റാന്വേഷണത്തില്‍ പോലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിൽ സൈബര്‍ പോലീസ്‌ ഡോം ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു മന്ത്രി രമേശ്‌ ചെന്നിത്തല. തിരുവനന്തപുരത്തിനു പുറമെ കൊച്ചി, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളിലും സൈബര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരള പോലീസ്‌ ആതിഥ്യമരുളുന്ന രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി, പോലീസിങ്‌ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.