എൻജിനീയറിംഗ് കോളേജിൽ ഓണാഘോഷത്തിന് വിദ്യാർത്ഥികൾ ഉപയോഗിച്ച രണ്ടാമത്തെ ജീപ്പ് പൊലീസ് പിടികൂടി

single-img
21 August 2015

CETശ്രീകാര്യം എൻജിനീയറിംഗ് കോളേജിലെ ഓണാഘോഷത്തിന് വിദ്യാർത്ഥികൾ ഉപയോഗിച്ച രണ്ടാമത്തെ തുറന്ന ജീപ്പും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ തൃപ്പാദപുരത്തു നിന്നാണ് ജീപ്പ് കണ്ടെത്തിയത്. കോളേജിലെ ഓണാഘോഷത്തിനിടെ തെസ്‌നി ബഷീറെന്ന വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ ജീപ്പ് നേരത്തെ കോളേജിനുള്ളിൽ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.