എം.ജി സര്‍വ്വകലാശാല ഏകജാലകം: സ്‌പോട്‌ അലോട്‌മെന്റ്

single-img
21 August 2015

Mahatma-Gandhi-University-Campusഎം.ജി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകളിലെ വിവിധ യു.ജി പ്രോഗ്രാമുകളിലേക്ക്‌ സപ്ലിമെന്ററി അലോട്‌മെന്റിന്‌ ശേഷം ഒഴിവ്‌ വന്ന സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട കോളജുകളില്‍ നാളെ (ആഗസ്റ്റ്‌ 21) ഉച്ചയ്‌ക്ക്‌ ഒരു മണിയ്‌ക്ക്‌ മുന്‍പായി അപേക്ഷിക്കണം. 

 
ഏകജാലകം വഴി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ കോളജില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ സര്‍വ്വകലാശാലയുടെ അനുമതി ആവശ്യമില്ല. ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശന മാനദണ്‌ഡങ്ങള്‍ സംബന്ധിച്ച സര്‍വ്വകലാശാലാ ഉത്തരവ്‌ എല്ലാ കോളജുകളിലേക്കും ഇ-മെയിലായി അയച്ചിട്ടുണ്ട്‌. റാങ്ക്‌ ലിസ്റ്റ്‌ ആഗസ്റ്റ്‌ 21ന്‌ വൈകുന്നേരം 5 മണിക്ക്‌ കോളജില്‍ പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ്‌ 22ന്‌ നടത്തും.
 
 ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോളജുകളില്‍ തന്നെയായതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട കോളജുകളെ തന്നെ സമീപിക്കണം. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ സര്‍വ്വകലാശാല ക്യാപ്‌ വെബ്‌സൈറ്റില്‍ (www.cap.mgu.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എല്ലാ കോളജുകളും പ്രവേശന നടപടി ക്രമങ്ങള്‍ ആഗസ്റ്റ്‌ 22ന്‌ വൈകുന്നേരം 5 മണിക്ക്‌ മുന്‍പായി പൂര്‍ത്തിയാക്കണം.

കോളജുകളില്‍ സ്‌പോട്‌ അലോട്‌മെന്റ്‌ നടത്തുമ്പോള്‍ മെറിറ്റ്‌ സംവരണ മാനദണ്‌ഡങ്ങള്‍ പാലിച്ചുകൊണ്ടു വേണം കോളജധികൃതര്‍ റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുവാന്‍. മാനദണ്‌ഡങ്ങള്‍ പാലിച്ചുകൊണ്ടല്ലാതെ പ്രവേശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വ്വകലാശാലയെ അക്കാര്യം അറിയിക്കുന്നതിന്‌ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടതാണെന്നും,
കോളജുകളില്‍ നടത്തപ്പെടുന്ന പ്രവേശനത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി അത്തരം കോളജുകള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു . സ്‌പോട്‌ അലോട്‌മെന്റിന്റെ റാങ്ക്‌ ലിസ്റ്റുകള്‍ 21ന്‌ വൈകുന്നേരം 5 മണിക്ക്‌ തന്നെ കോളജ്‌ നോട്ടീസ്‌ ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കും .