ഭൂമിയില്‍ തീര്‍ച്ചയായും കാണ്ടിരിക്കേണ്ട 500 ദൃശ്യങ്ങളില്‍ അഞ്ചാമതായി ഇന്ത്യയുടെ സ്വന്തം താജ്മഹല്‍

single-img
21 August 2015

Tajmahal

ഭൂമിയില്‍ തീര്‍ച്ചയായും കാണ്ടിരിക്കേണ്ട 500 ദൃശ്യങ്ങളില്‍ അഞ്ചാമതായി ഇന്ത്യയുടെ സ്വന്തം താജ്മഹല്‍ ഇടംപിടിച്ചു. കംബോഡിയയിലെ അങ്കോര്‍വാട്, അങ്കോര്‍ തോം എന്നിവ ഉള്‍പ്പെട്ട അങ്കോര്‍ ക്ഷേത്രങ്ങളാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.

ഓസ്‌ട്രേലിയയിലെ പവിഴപ്പുറ്റുകള്‍ രണ്ടാമതും പെറുവിലെ മാച്ചു പിച്ചു മൂന്നാമതായും ചൈനയിലെ വന്‍മതില്‍ നാലാമതായും പട്ടികയിലുണ്ട്. ആറാമതായി അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ ദേശീയപാര്‍ക്കാണ് ഇടം പിടിച്ചിരിക്കുന്നത്.

റോമിലെ കൊളോസിയം, അര്‍ജന്റീന- ബ്രസീല്‍ അതിര്‍ത്തിയിലുള്ള ഇഗ്വാസു വെള്ളച്ചാട്ടം എന്നിവ ഏഴും എട്ടും സ്എഥാനം അലങ്കരിക്കുമ്പോള്‍ സ്‌പെയിനിലെ അല്‍ഹംബ്ര കൊട്ടാരസമുച്ചയം ഒമ്പതാമതും തുര്‍ക്കിയിലെ അയ സോഫ്യ മ്യൂസിയം എത്താമതും എത്തി.

യാത്രാഗൈഡുകളുടെ പ്രസാധകരായ ലോണ്‍ലി പ്ലാനറ്റാണ് യാത്രാപ്രിയര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 500 കാഴ്ചകളുടെ പട്ടിക പുറത്തുവിട്ടത്.