സിനിമയില്‍ നിന്നും കിട്ടിയ പ്രതിഫലമുപയോഗിച്ച് ആന്ധ്രയിലെ ഒരു ഗ്രാമം തെലുങ്ക് സൂപ്പര്‍താരം മഹേഷ്ബാബു ദത്തെടുത്തു

single-img
21 August 2015

bcf599aa-fc86-462d-8915-ee0a69d65cbc

സിനിമയില്‍ നിന്നും കിട്ടിയ പ്രതിഫലമുപയോഗിച്ച് ആന്ധ്രയിലെ ഒരു ഗ്രാമം തെലുങ്ക് സൂപ്പര്‍താരം മഹേഷ്ബാബു ദത്തെടുത്തു. ആന്ധ്രയിലെ മെഹബൂബ്‌നഗര്‍ ജില്ലയിലെ ബുരിപാലെം എന്ന ഗ്രാമമാണ് മഹേഷ് ബാബു ദത്തെടുത്തത്.

തന്റെ പുതിയ ചിത്രമായ ശ്രീമന്ധുടുവിന്റെ വിജയത്തിന്റെ ഭാഗമായി കിട്ടിയ തുക കൊണ്ടണ് മഹേഷ് ഗ്രാമം ദത്തെടുത്തത്. ആന്ധ്ര സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹേഷ്ബാബു ട്വിറ്ററിലൂടെ അറിയിച്ചു.

തന്റെ ജീവിതം പോലെതന്നെ ശ്രീമന്ധുടു എന്ന പുതിയ സിനിമയിലും ഒരു ഗ്രാമം ദത്തെടുക്കുന്ന ചെറുപ്പക്കാരനായ യുവ വ്യവസായിയുടെ കഥയാണ് പറയുന്നത്. തന്റെ പിതാവിന്റെ ജന്മസ്ഥലമാണ് ദത്തെടുക്കുന്നതെന്നും ഈ സ്ഥലത്തോട് തനിക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും മഹേഷ്ബാബു പറയുന്നു.