ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൈനിക മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി യു.എ.ഇയിലെത്തിയ ഇന്ത്യന്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയ്ക്ക് ഹൃദ്യമായ സ്വീകരണം

single-img
21 August 2015

aroop-raha

ഇന്ത്യയുടെ അടുത്ത സുഹൃത്തായി യു.എ.ഇ മാറുന്നു. പ്രധാനമന്ത്രിയുടെ വന്‍വിജയമായ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ സൈനിക മേഖലയിലടക്കം സഹകരണം ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ യുഎഇയില്‍ എത്തി.

എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയ്ക്ക് യു.എ.ഇ സര്‍ക്കാര്‍ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയിടുന്നത്. യുഎഇ എയര്‍ഫോഴ്‌സ് എയര്‍ വൈസ്മാര്‍ഷല്‍ ഇബ്രാഹിം നാസര്‍ മുഹമ്മദ് അല്‍ അലാവി അരൂപ് രാഹയെ സ്വീകരിച്ചു. വ്യോമ- പ്രതിരോധ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.