തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരം ലോക പൈതൃക പട്ടികയില്‍

single-img
21 August 2015

10663_646688932017559_120703695_n

തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 41 പൈതൃക ചിഹ്നങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് പദ്മനാഭപുരം കൊട്ടാരം മാത്രമാണ്.

ഹെറിറ്റേജ് ടെസ്റ്റിനായി സമര്‍പ്പിച്ച റെക്കോഡുകള്‍ക്ക് അംഗീകാരമായി യുനെസ്‌കോ പുറത്തിറക്കിയ കരട് പട്ടികയില്‍ പദ്മനാഭപുരം കൊട്ടാരത്തിനും സ്ഥാനം ലഭിച്ചതായി വേപ്പിന്‍മൂട് മാളിക സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ജി.പ്രേംകുമാര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി കൊട്ടാരത്തില്‍ പൂട്ടിയിട്ടിരുന്ന ഭാഗങ്ങള്‍ തുറന്ന് മോടിപിടിപ്പിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

തിരുവിതാംകൂര്‍ രാഞ്ജിമാരുടെ അറയായിരുന്ന വേപ്പുമൂട് മാളികയില്‍ കഴിഞ്ഞദിവസം മുതല്‍ സന്ദര്‍ശകരെ കടത്തിവിട്ടുതുടങ്ങിയിട്ടുണ്ട്. കൊട്ടാരത്തിന്റെ ഒരുഭാഗവും അടച്ചിടാത്ത രീതിയില്‍ മാറ്റം വരുത്തി കൊട്ടാരവളപ്പില്‍ ആര്‍ക്കിയോളജിക്കല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും നിര്‍മ്മിക്കും.

പൂര്‍ണമായും മരത്തില്‍ നിര്‍മിച്ച പദ്മനാഭപുരം കൊട്ടാരത്തിന് യുനസ്‌കോയുടെ കരട് പട്ടികയില്‍ നിന്നും പൈതൃക പട്ടിയില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നുതന്നെയാണ് വിശ്വാസമെന്നും അതിനുവേണ്ട ഒരുക്കങ്ങള്‍ പുരാവസ്തുവകുപ്പ് തയ്യാറാക്കുകയാണെന്നും ഡയറക്ടര്‍ പറഞ്ഞു.