കെ.എസ്.ആര്‍.ടി.സി ബസുകളുടെയും ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ ഉത്തരവ്

single-img
21 August 2015

ksrtcകെഎസ്ആര്‍ടിസി ബസുകളുടെയും ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഉത്തരവിട്ടു. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.

ഒരു കാരണവശാലും സര്‍ക്കാര്‍ ബസുകളെ പരിശോധനയില്‍ നിന്നും ഒഴിവാക്കേണ്ട കാര്യമില്ലെന്നും വിട്ടുവീഴ്ച വേണ്‌ടെന്നും ഡിജിപി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.