എൻ​​​ജി. ​​​കോ​​​ളേ​​​ജിൽ ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

single-img
21 August 2015

144010443762tesniസി ഇ ടി കോളെജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. .മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തെസ്‌നി ബഷീറാണ് മരിച്ചത്. സിവില്‍ എന്‍ജിനിയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് തെസ്‌നി. ഇന്നലെ രാത്രി 12.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം നിലമ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലെ ജീപ്പാണ് തസ്‌നിയെ ഇടിച്ചുവീഴ്ത്തിയത്. തെറിച്ചുവീണ തസ്‌നിയുടെ തലയ്ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു ഘോഷയാത്ര നടന്നത്. ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു തസ്‌നി. കോളേജിലെ പ്രധാന കെട്ടിടത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ജീപ്പില്‍ ഒട്ടേറെപ്പേര്‍ കയറിയിരുന്നു. ഓണാഘോഷത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും വളപ്പില്‍ വാഹനം കയറ്റാനോ ഘോഷയാത്ര നടത്താനോ അനുവാദം നല്‍കിയിരുന്നില്ലെന്ന് സി.ഇ.ടി. പ്രിന്‍സിപ്പല്‍ പറഞ്ഞു.

 
അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ തെസ്നിയെ ഇന്നലെ രാവിലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ചികിത്സയോടു പ്രതികരിക്കാതിരുന്നതിനാൽ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ശക്തമായ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നാലാം വര്‍ഷ വിദ്യാര്‍ത്ഥി ബൈജു ഉള്‍പ്പെടെ 15 ഓളം പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു.
12 സീനിയർ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു.സംഭവം അന്വേഷിക്കാൻ കോളേജ് അധികൃതർ മൂന്നംഗ സമിതിയെ നിയോഗിച്ചു. കോളേജിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അപകടമുണ്ടാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. കണ്‍ട്രോള്‍ റൂം സി.ഐ. പ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചു.

 
അപകടസമയത്ത് ജീപ്പ് ഓടിച്ചത് ബൈജുവാണെന്ന്‌പൊലീസ് പറഞ്ഞു. കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കുറ്റക്കാരെ തിരിച്ചറിഞ്ഞത്. ഒളിവിലായ ബൈജുവിനും മറ്റ് വിദ്യാർത്ഥികൾക്കും വേണ്ടി തെരച്ചിൽ ശക്തമാക്കി.15 വിദ്യാർത്ഥികളാണ് ജീപ്പിലുണ്ടായിരുന്നത്.