പി.സി. ജോര്‍ജ്ജും ധനമന്ത്രി കെ.എം. മാണിയും ഒരുമിച്ച് പങ്കെടുത്ത ചടങ്ങില്‍ പൊരിഞ്ഞ അടി

single-img
21 August 2015

mani-rejects-pc-george-opinion.jpg.image.784.410

ഒടുവില്‍ അവര്‍ ഒരുമിച്ച് കണ്ടു, അടിയുടെ അകമ്പടിയോടെ. മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജും മാണിയും പങ്കെടുത്ത വേദിയിലാണ് കയ്യാങ്കളി നടന്നത്. വേദിയില്‍ ആന്റോ ആന്റണിയും പിസി ജോര്‍ജും തമ്മില്‍ ഉന്തും തള്ളും നടന്നു.

ഇടുക്കിയില്‍ ജലനിധിയുടെ പരിപാടിയിലാണ് സംഭവങ്ങള്‍. പ്രസംഗത്തിനിടെ മാണി കര്‍ഷദ്രോഹിയാണെന്ന ജോര്‍ജിന്റെ പ്രസ്താവനയാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മൈക്ക് തല്ലിതകര്‍ക്കുകയായിരുന്നു.

തിടനാട്ട് പഞ്ചായത്ത് പ്രസിഡന്റ് പിസി ജോര്‍ജിന്റെ ഈ പ്രസ്താവനയെ ചോദ്യം ചെയ്തു.