ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പ്രചോദനമായത് അടുത്തിറങ്ങിയ സിനിമകളെന്ന് ഡിജിപി ടിപി സെന്‍കുമാര്‍

single-img
21 August 2015

T_p_senkumarസിഇടി എഞ്ചിനീയറിംഗ് കോളെജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പ്രചോദനമായത് അടുത്തിറങ്ങിയ സിനിമകളെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ഒരു സിനിമയെ മാത്രം താന്‍ കുറ്റം പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം അപകടത്തിൽ മരിച്ച തെസ്‌നി ബഷീറിന്റെ മൃതദേഹം ഇന്ന് സി ഇ ടി കോളെജില്‍ പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. അധ്യാപകരും സഹപാഠികളും വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത് . ഖബറക്കം നാളെ നടക്കും.