നേതാക്കളുടെ അമിതഭാരം:ബിഹാർ സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷായും കൂട്ടരും ലിഫ്റ്റിൽ കുടുങ്ങി

single-img
21 August 2015

a3ae83191c6ed7504060efb5e31e3e0c96a6c1fa3631acf361dfd225ad96bba3_largeഅമിത ഭാരം കാരണം പ്രവർത്തിക്കാതെ വന്ന ലിഫ്റ്റിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും കൂട്ടരും കുടുങ്ങി. ബിഹാറിൽ സന്ദർശനത്തിനെത്തിയതായിരുന്നു ബിജെപി നേതാവ്.പാട്നയിലെ സർക്കാർ ഗസ്റ്റ് ഹൗസിലെ തന്റെ മുറിയിലേക്ക് പോവുന്നതിന് താഴത്തെ നിലയിൽ വച്ച് ലിഫ്റ്റിൽ കയറിയതായിരുന്നു അമിത് ഷാ. രണ്ടാം നിലയിൽ എത്തിയപ്പോഴേക്കും പൊടുന്നനെ ലിഫ്റ്റ് നിന്നു പോവുകയായിരുന്നു.

ഷായ്ക്കൊപ്പം ബിഹാർ ബി.ജെ.പിയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, സെക്രട്ടറി നാഗേന്ദ്ര, ജനറൽ സെക്രട്ടറി സൗദാൻ സിംഗ് എന്നിവരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. ഒടുവിൽ ലിഫ്റ്റ് പൊളിച്ചാണു അമിത് ഷായും കൂട്ടരും പുറത്തെത്തിയത്.

ലിഫ്റ്റ് പ്രവർത്തിക്കാത്തതിന് പിന്നിൽ ഗൂഡാലോചന ഉണ്ടാകുമെന്ന് ബി.ജെ.പി നേതാവ് സി.പി.താക്കൂർ പറഞ്ഞു