ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി നൽകി ഹൈക്കോടതി:വോട്ടുചെയ്യല്‍ നിര്‍ബന്ധമാക്കിയ വിജ്ഞാപനത്തിന് സ്റ്റേ

single-img
21 August 2015

gujarat-high-courtവോട്ടു ചെയ്യുന്നത് നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധമാക്കിയാണു ബി.ജെ.പി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.

ത്രിതല പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിര്‍ബന്ധിതമായി വോട്ടു ചെയ്യണമെന്നാണ് വിജ്ഞാപനത്തിലെ വ്യവസ്ഥയുണ്ടായിരുന്നു.മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.ഇത് ഭരണഘടനം ലംഘനമാണെന്നാണു കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്

വോട്ടവകാശം വിനിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണഘടന ജനങ്ങള്‍ക്ക്‌ അധികാരം നല്‍കുന്നുണ്ട്‌. ഇതിനെതിരായ സര്‍ക്കാര്‍നീക്കം ഏകാധിപത്യപരമാണെന്ന കോണ്‍ഗ്രസ് വിമർശനം ഉന്നയിച്ചത്