ഹോണ്ടയുടെ കോമ്പാക്ട് എസ്.യു.വി. ബിആർവി ആഗോള വിപണിയിൽ  

single-img
21 August 2015

honda-br-v-main_678x352_81440055490കോമ്പാക്ട് എസ്.യു.വി. വിഭാഗത്തിൽ ഹോണ്ട അവരുടെ ബിആർവി എന്ന മോഡലിനെ അവതരിപ്പിച്ചു. ഇൻഡോനേഷ്യയിൽ നടക്കുന്ന അന്തർദേശീയ വാഹനപ്രദർശന വേദിയിലാണ് ഔദ്യോഗിഗമായി ബിആർവിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഹോണ്ടയുടെ എം.പി.വി യായ മൊബീലിയൊ എന്ന വാഹനത്തിന്റെ ക്രോസ്സോവർ രൂപത്തിലാണ് ബിആർവിയെ ഇറക്കിയിരിക്കുന്നത്.

ഈ ഏഴ് സീറ്റർ ക്രോസ്സോവർ വാഹനം ഒരു എസ്.യു.വിടെയുതായ ചടുലതയും ഒപ്പം ഒരു എം.പി.വിയുടെ സ്ഥലസൗകര്യങ്ങളും നൽകുന്നു. ഹോണ്ടയുടെ തന്നെ മുൻമോഡലുകളിൽ അവർ അവതരിപ്പിച്ച് ഹിറ്റായ 1.5 ലിറ്റർ ഐ.വി. ടെക്ക് പെട്രോൾ എൻജിനാണ് ബിആർവിൽ വരുന്നത്. 120 എച്ച്.പി കരുത്തും 145 എന്നെം ടോർക്കും ഈ എൻജിൻ ഉത്പാതിപ്പിക്കുന്നു. 6 സ്പീഡ്; മാനുവൽ, സി.വി.റ്റി. ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടുതരം ഗിയറുകളിലായിരിക്കും ബിആർവി എത്തുന്നത് എന്ന് ഹോണ്ട വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഇന്ത്യയിൽ ഇറക്കുന്ന ബിആർവിൽ ഒരു 1.5 ലിറ്റർ ഡീസൽ എൻജിൻ ശ്രേണിയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

മൊബീലിയയോട് സാദൃശ്യം തോന്നികുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. എന്നാൽ ഒരു ക്രോസ്സോവർ ആയപ്പോൾ എസ്.യു.വി. യുടെതായ ആകാരഭാവങ്ങളും കൂടിചേർന്നിരിക്കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, വീൽ ആർച്ചസ്സിലുള്ള കറുത്ത നിറത്തിലെ പ്ലാസ്റ്റിക്ക് ക്ലാഡിങ്, 16 ഇഞ്ച് അലോയി വീലുകൾ, അടിഭാഗത്തുള്ള പ്ലാസ്റ്റിക്ക് സുരക്ഷ, മുകളിലെ റൂഫ് റെയിലുകൾ എന്നിവയെല്ലാം ഒരു എസ്.യു.വി. ഭാവത്തെ സൂചിപ്പിക്കുന്നു.

ബിആർവിയുടെ ഉൾവശം വളരെ വിശാലമാണ്. ഈ വിഭാഗത്തിലേ ഏറ്റവും കൂടുതൽ ഹെഡ് റൂം, ലെഗ് റൂം എന്നിവയാണ് ബിആർവിയിൽ ഹോണ്ട അവകാശപ്പെടുന്നത്. വലിയ ടച്ച് സ്ക്രീനോടുകൂടിയ വിവിധ വിവരങ്ങൾ ലഭ്യമാകുന്ന ഡിസ്പ്ലേ, പിൻ വശത്തേക്കുമുള്ള ഏസി വെന്റുകൾ എന്നിവയയെല്ലാം ബിആർവിയുടെ ആഡംബരവും വർദ്ധിപ്പിക്കുന്നു.

ബിആർവിയെ 2016 ആദ്യപാദത്തിൽ തന്നെ ഇന്ത്യോനേഷ്യൻ വിപണിയിൽ എത്തിക്കും എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ലോകത്തെ മറ്റു വിപണികളിലേക്ക് ബിആർവിയെ എത്തിക്കുകയെന്നും ഹോണ്ട വ്യക്തമാക്കി. ഏതായാലും ഇന്ത്യയിൽ കോമ്പാക്ട് എസ്.യു.വി. വിഭാഗത്തിലെ മത്സരം മുറുകുന്ന വേളയിലാണ് ബിആർവിയുമായി ഹോണ്ടയുടേ വരവ്. റെനോ ഡസ്റ്റർ, ഹ്യൂണ്ടായി ക്ക്രേറ്റ, മാരുതി സുസുക്കി എസ്സ്-ക്രോസ്സ് തുടങ്ങിയ എതിരാളികളാണ് ഇന്ത്യയിൽ ബിആർവിയോട് മത്സരിക്കുന്നതിനായി ഒരുങ്ങി നിൽക്കുന്നത്.