വീണ്ടും വധഭീഷണി : അണ്ണാ ഹസാരെക്ക് ഇസഡ് പ്ലസ്സ് സുരക്ഷ നൽകും

single-img
21 August 2015

anna-hazare-interview-on-lokpal-billരണ്ടുതവണ വധഭീഷണി ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ  അണ്ണാ ഹസാരയ്ക്ക് ഇസഡ് പ്ലസ്സ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ് ഉത്തരവിട്ടു. ഇന്നലെയാണ് അണ്ണാ ഹസാരെയെ വകവരുത്തുമെന്നുള്ള രണ്ടാമത്തെ സന്ദേശവും എത്തിയത്. അഹമ്മദ്നഗർ ജില്ലയിലെ പാർണർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.

“ഒരു വാടക കൊലയാളി”, “മഹാനായ മനുഷ്യരെ കൊല്ലുന്ന ഒരു വ്യക്തി” “സാമൂഹിക പ്രവർത്തകനായ” അണ്ണാ ഹസാരെയെ കൊല്ലാൻ ആഗ്രഹിക്കുന്നു, എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഈ മാസം തുടക്കത്തിൽ ആദ്യത്തെ വധഭീഷണി കുറിപ്പും ലഭിച്ചിരുന്നു. അതിൽ ദില്ലി മന്ത്രി അരവിന്ദ് കെജറിവാളുമായി തുടർന്നാൽ വധിക്കും എന്നായിരുന്നു ഭീഷണി.