അപാരമായ മനസ്‌ഥൈര്യത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി 155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ജെറ്റ് എയര്‍വേസിലെ മലയാളി പൈലറ്റ് മനോജ് രാമവാര്യരെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ്

single-img
21 August 2015

665825_471552242890250_36919990_o

അപാരമായ മനസ്‌ഥൈര്യത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി 155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ജെറ്റ് എയര്‍വേസിലെ മലയാളി പൈലറ്റ് മനോജ് രാമവാര്യര്‍ ഉള്‍പ്പെടെ രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നും മോശം കാലാവസ്ഥയെ തുടര്‍ന്നുമാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തയാറായത്. എന്നാല്‍ ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പായിട്ടും മറ്റുവഴികള്‍ തേടാതെ ലാന്‍ഡിങ് നടത്തിയതിനും നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനുമാണ് സസ്‌പെന്‍ഷന്‍.

 

വിമാനത്താവളത്തിനു മുകളില്‍ മൂടല്‍ മഞ്ഞുകാരണം ഇറങ്ങാനാകാതെ 155 യാത്രക്കാരുമായി വട്ടമിട്ടു പറന്ന വിമാനത്തില്‍ നിന്നും അവസാന സന്ദേശമായ ‘മേയ് ഡേ’ വിമാനത്താവളത്തിലെത്തിയെങ്കിലും അപാരമനസ്‌ഥൈര്യത്തോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയാണ് പൈലറ്റും മലയാളിയുമായ മനോജ് രാമവാര്യര്‍ ചരിത്രമായത്. വിമാനം അപകടകരമായ അവസ്ഥയിലായിരുന്നെങ്കിലും അക്കാര്യം അദ്ദേഹം യാത്രക്കാരെ അറിയിച്ചില്ല. പകരം എയര്‍പോര്‍ട്ട് അധികൃതരേയും ക്യാബിന്‍ ക്രൂവിനേയും വിവരം അറിയിക്കുകയായിരുന്നു.

 

ചൊവ്വാഴ്ച രാവിലെ 6.50നായിരുന്നു സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് കനത്ത മൂടല്‍മഞ്ഞായതിനാല്‍ കൊച്ചിയില്‍ ഇറങ്ങാന്‍ സാധിക്കാതെ തിരുവനന്തപുരത്തേക്ക് വിടുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തും സ്ഥിതി അതുതന്നെയായിരുന്നു. കനത്ത മൂടല്‍മഞ്ഞുകാരണം തിരുവനന്തപുരത്തും ലാന്റിംഗ് ദുഷ്‌കരമായിരുന്നു. മാത്രമല്ല വിമാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറുമായിരുന്നു.

തിരുവനന്തപുരത്ത് വിമാനമിറങ്ങാതെ വീണ്ടും പറന്ന് മൂന്ന് തവണ ശ്രമിച്ചെങ്കിലും ലാന്റിംഗിനുള്ള ശ്രമം വിജയിച്ചില്ല. എന്നാല്‍ നാലാം തവണ ഇറങ്ങാന്‍ ശ്രമിക്കുന്ന സമയത്താണ് വിമാനത്തിന്റെ ഇന്ധനം തീര്‍ന്നുവരുന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. തുടര്‍ന്ന് മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് ‘മേയ് ഡേയ്’ എന്ന അവസാന സന്ദേശവുമറിയിക്കുകയായിരുന്നു.

സന്ദേശം സ്വീകരിച്ച എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനത്താവളത്തില്‍ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ അഗ്‌നിശമനസേന, ആംബുലന്‍സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ അധികൃതര്‍ ഒരുക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വിമാനകമ്പനി അധികൃതരെ കാര്യങ്ങള്‍ അറിയിച്ചു.

തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തില്‍ നിന്നും ആദ്യമായാണ് ‘മേയ് ഡേ’ സന്ദേശം ലഭിക്കുന്നത്. അധികൃതര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളെ അടിയന്തിര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിരുന്നു.

 

ഒടുവില്‍ മനോധൈര്യം കൈവിടാതെ പൈലറ്റ് മനോജ് രാമവാര്യര്‍ 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. നിലത്ത് ലാന്റ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഫ്യൂവല്‍ മീറ്ററില്‍ ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു