ഭൂമിയിലെ ചില വിചിത്രമായ വൃക്ഷങ്ങൾ

single-img
21 August 2015

ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടികളിൽ ഒന്നാണ് വൃക്ഷങ്ങൾ. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവർ. എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും തണലും നൽകുന്നു. ഇവയെല്ലാം തന്നെ മരങ്ങൾക്കുള്ള വിശേഷണങ്ങളാകുന്നു. എന്നാൽ വിചിത്രമായ ചില വൃക്ഷങ്ങളും ഈ ഭൂമിയിലുണ്ട്. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തമായ വൃക്ഷങ്ങൾ. അങ്ങനെയുള്ള കുറച്ച് മരങ്ങളെ പരിചയപ്പെടാം.

1. യൂകാലിപ്റ്റസ് ഡെഗ്ലപ്റ്റ
Eucalyptus-deglupta
വടക്കൻ ഗോളാർദ്ധത്തിൽ കാണപ്പെടുന്ന യൂകാലിപ്റ്റസ് വർഗ്ഗത്തില്പെട്ട ഒരേയൊരു വൃക്ഷമാണ് യൂകാലിപ്റ്റസ് ഡെഗ്ലപ്റ്റ. ന്യൂ ബ്രിട്ടൻ, ന്യൂ ഗിനിയ, സെറാം, സുലാവെസി, മിൻഡാനാവോ തുടങ്ങിയ പ്രദേശങ്ങളിൽ ഇവ വ്യാപിച്ചിരിക്കുന്നു.
പല നിറങ്ങളിൽ മാറുന്ന തോലുകളാണ് ഇതിന്റെ പ്രത്യേകത. വർഷത്തിൽ പല തവണ പുറംതോലുകൾ കൊഴിയുകയും അകം പച്ച നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. വളർച്ചവെക്കുന്നത് അനുസരിച്ച് നീല, കരഞ്ചുവപ്പ്, ഓറഞ്ച്, മെറൂൺ തുടങ്ങിയ നിറങ്ങളിലേക്ക് മാറുന്നു.

2. സിൽക് ഫ്ലോർ വൃക്ഷം
Silk-Floss-Tree-0
തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഇവ സുലഭമായി കാണപ്പെടുന്നു. ഇവയുടെ ഇലകൾ മുഴുവൻ പൊഴിയുകയും പിന്നീട് തളിർക്കുകയും ചെയ്യുന്നു.
81 അടിവരെ നീളം വെക്കറുള്ള ഇവയ്ക്ക് വലിയ മുള്ളുകളും ഉണ്ടാവുന്നു. വേനൽസമയത്ത് കൂടുതൽ വെള്ളം ശേഖരിക്കുന്നതിന് മുള്ളുകൾ വളരെ സഹായകമാകുന്നു.

3. മെതുസേലാ മരം
Methuselah-Tree
കിഴക്കേ കാലിഫോർണിയയിലെ വെള്ള മലനിരകളിൽ മെതുസേലാ മരങ്ങൾ ധാരാളമായി കാണുന്നു. 4845 വർഷങ്ങൾ വരെ പ്രായമുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇന്ന് ലോകത്ത് ഉള്ളതിൽ ഏറ്റവും പ്രായമേറിയ വൃക്ഷങ്ങളാണിവ.

4. ടാ പ്രോമിലെ സിൽക്ക് കോട്ടൺ മരങ്ങൾ
Silk-Cotton-Trees-of-Ta-Prohm-0
കമ്പോടിയയിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ദേവാലയമാണ് ടാ പ്രോം. മനുഷ്യർ കെട്ടിപിണയുന്ന ആകൃതിയിൽ വളർന്നു നിൽക്കുന്ന മരങ്ങളാണ് സിൽക്ക് കോട്ടൺ മരങ്ങൾ. ഒന്നിലധികം മരങ്ങൾ ഒരുമിച്ചു നിൽക്കുകയാണെന്ന് ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും.

5. ടീകോട്ട് ബാഒബബ്
Teapot-Baobab
ലോകത്ത് എട്ട് തരത്തിലുള്ള അടൻസോണിയ മരങ്ങളാണുള്ളത്. അവയിൽ സവിശേഷമായ ഒരിനത്തിന്റെ പേരാണ് ബാഒബബ്. എന്നാൽ മഡകാസ്ക്കറിൽ പല ജാതിയിൽ പെട്ട ബാഒബബ് മരങ്ങൾ ഒരുമിച്ച് വളർന്നു നിൽക്കുന്ന മഡകാസ്ക്കറിലെ കാഴ്ച അത്ഭുതകരമാണ്.
1000 വർഷങ്ങൾ വരെ ജീവിക്കുന്ന വടവൃക്ഷങ്ങളാണ് ബാഒബബ്. 120,000 ലിറ്റർ വെള്ളം വരെ സംഹരിച്ച് വെക്കാൻ കഴിവുള്ള ബാഒബബ് മരങ്ങൾക്ക് ഏത് കടുത്ത വരൾച്ചയെയും അതിജീവിക്കാൻ സാധിക്കുന്നു.

6. വോവസിന്റെ ഒലീവ് മരം
Elia-Bouybon-Olive-Tree-of-Vouves-1
ഗ്രീസിലെ അനൊവോവസ് ഗ്രാമത്തിൽ ഉള്ള 3500 വർഷം പഴക്കമുള്ള മരമാണ് വോവസിന്റെ ഒലീവ് മരം എന്നറിയപ്പെടുന്നത്. മെടീറ്ററേനിയനിൽ നിലകൊള്ളുന്ന 3000-4000 വർഷങ്ങൾ പഴക്കമുള്ള മരങ്ങളിൽ മൂത്തവനാണ് വോവസിന്റെ ഒലീവ് മരം. ഇതിന്റെ കൃത്യമായ പ്രായം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഇതിന്റെ താഴ്ഭാഗം 15 അടിയോളം വീതിയുള്ളതാണ്. പ്രായമിത്രയായിട്ടും ഇപ്പോഴും ഇതിൽ കായ്ക്കുന്ന ഒലീവിന് വളരെ വിലയാണ്.

7. ഓക്ക് മാലാഖ
Angel-Oak
അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ പന്തലിച്ച് നിൽകുന്ന മരമാണിത്. ജോൺസ് ദ്വീപിലെ എയിൻജൽ ഓക് പാർക്കിൽ വളർന്നുനിൽകുന്ന മരമായതിനാലാണ് എയിൻജൽ ഓക്ക് അഥവ ഓക്ക് മാലാഖ എന്ന് പറയുന്നത്. ഏകദേശം 300-400 ഇടയ്ക്ക് പ്രായം കാണുമെന്ന് വിചാരികുന്ന ഈ മാലാഖയുടെ ഉയരം 66.5 അടിയും, ചുറ്റളവ് 25.5 അടിയുമാണ്. കൂടാതെ 17000 ചതുരശ്ര അടിയോളമാണ് ഈ മരത്തിന്റെ തണൽ വ്യാപിക്കുന്നത്.

8. ജീവിതത്തിന്റെ മരം
Tree-of-Life
ബെഹറയിനിലെ വിശാലമായ മരുഭൂമിയിൽ ഒറ്റപെട്ടുനികുന്ന മരമാണിത്. വെള്ളത്തിന്റെ സാനിധ്യം ലെ വലേശമില്ലാത്ത് മരുഭൂമിയിലെ ഈ ജീവിതത്തിന്റെ മരം ഒരു ലോകാത്ഭുതം തന്നെയാണ്. ഏകദേശം 400 വർഷത്തോളം പഴക്കമുണ്ട് ഇതിന്. പ്രദേശവാസികൾ ഈ മരത്തെ ഏദൻ തോട്ടത്തിലെ മരമെന്ന് വിശ്വസിക്കുന്നു.

9. റ്റൂളിന്റെ മരം
The-Tree-of-Tule
ആർബോൾ ടെൽ റ്റൂൾ അഥവ റ്റൂളിന്റെ മരം മെക്സിക്കൊയിലെ സാന്റാ മറിയ ടെൽ റ്റൂൾ പള്ളിവളപ്പിൽ ഉള്ള മരമാണ്. ലോകത്തുള്ള മരങ്ങളിൽ ഏറ്റവും തടിയുള്ള താഴ്ത്തടി ഈ മരത്തിന്റേതാണ്. 2001ൽ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ യുനെസ്ക്കൊ ഈ സ്ഥലത്തെ ഉൾപ്പെറ്റുത്തിയിരുന്നു. ഈ മരത്തിന് 1200 നും 3000ത്തിനും ഇടയിൽ പഴക്കമുണ്ടെന്ന് കരുതുന്നു.

10. സർക്കസ് മരം
Circus-Trees
അമേരിക്കയിൽ അർസൽ എർലാൻട്സൺ എന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം വൃക്ഷങ്ങളെ പ്രകൃതിദത്തമായ രീതിയിൽ നിന്നും വ്യത്യസ്തമായി നട്ടുവളർത്തിയിരുന്നു. മരങ്ങളിൽ കൃത്രിമമായി വളവുകളും ഒടീവുകളും ഉണ്ടാക്കി പ്രത്യേക ആകൃതിയിൽ ഇദ്ദേഹം വളർത്തിയെടുക്കുമായിരുന്നു. ഇത്തരത്തിൽ എർലാൻട്സൺ വളർത്തിയെടുത്ത മരമാണ് സർക്കസ് മരം. സർക്കസിൽ കളിക്കുന്ന നെറ്റിന്റെ ആകൃതിയാണ് ഈ മരത്തിന്.
ഇതുപോലുള്ള 24 തരം മരങ്ങൾ എർലാൻട്സൺറ്റെ തോട്ടത്തിൽ ഇന്ന് അവശേഷിക്കുന്നു. കാലിഫോർണിയയിലെ സാന്റ ക്രൂസ് ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

11. ദേവദാരു
Deodar
ദേവദാരു അഥവ ദൈവത്തിന്റെ മരം. കശ്മീർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മരമാണ് ദേവദാരു, ഡിയോടർ. പൈൻവൃക്ഷഗണത്തിൽ പെട്ട നിത്യഹരിത മരങ്ങളാണ് ദേവദാരുക്കൾ.
മഞ്ഞുകാലത്ത് ദേവദാരു മരങ്ങളിൽ മഞ്ഞുമൂടിനിൽക്കുന്ന കാഴ്ച അതിമനോഹരമാണ്.

12. ഗ്രിഫിനിയിലെ വളഞ്ഞ വനം
Crooked-Forest-of-Gryfino
വ്യത്യസ്തമായ ആകൃതിയിൽ പൈൻ മരങ്ങൾ വളർന്നു നിൽക്കുന്ന കാടാണ് പോളണ്ടിലുള്ള ഗ്രിഫിനിയിലെ വളഞ്ഞ വനം. വ്യാവസായിക ആവ്യശ്യങ്ങൾക്ക് വേണ്ടി വളവുള്ള തടികിട്ടുന്നതിനായി കൃത്രിമമായി ഇവയെ നട്ടുവളർത്തി എന്നാണ് കരുതുന്നത്. 1930 കാലഘട്ടങ്ങളിൽ നാന്നൂറോളം പൈൻ മരങ്ങളെ ഇത്തരത്തിൽ നട്ടു എന്നാണ് വിശ്വസിക്കുന്നു. കുറച്ചു ഭാഗം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.