ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ ബൈക്ക് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമല്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
21 August 2015

Ramesh-Chennithalaതിരുവനന്തപുരം: കോട്ടയം ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ ബൈക്ക് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമല്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച അര്‍ധരാത്രി മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് നേരെയായിരുന്നു അട്ടിമറി ശ്രമം.