ഹൈക്കോടതി പുതിയതായി അനുവദിച്ച മുനിസിപ്പാലിറ്റികളില്‍ തെരെഞ്ഞെടുപ്പ് നടത്തണം; സംസ്ഥാന സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

single-img
21 August 2015

voteഹൈക്കോടതി പുതിയതായി അനുവദിച്ച മുനിസിപ്പാലിറ്റികളില്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്  കത്ത് നല്‍കി.  കത്ത് കമ്മീഷന്‍ അംഗീകരിച്ചാല്‍ 28 മുനിസിപ്പാലിറ്റികളില്‍ തെരെഞ്ഞെടുപ്പ് നടത്തണ്ടേി വരും.

അതേ സമയം, കോടതി വിധിക്കെതിരേ അപ്പീലിനു പോവില്ലെന്നും സംശയങ്ങള്‍ ഇല്ലാതാക്കാന്‍ തെരെഞ്ഞെടുപ്പ്  കമ്മീഷനുമായി ചര്‍ച്ച നടത്തുമെന്നും മുസ്ലീം ലീഗ്.  പാണാക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് നിലപാട് വ്യക്തമാക്കിയത്.

രാഷട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ശ്രമിക്കും. തെരെഞ്ഞെടുപ്പ് സമയത്ത് നടത്തുക എന്നത് ജനങ്ങളുടെ ആവശ്യമാണ്.  കമ്മീഷന് കമ്മീഷന്റെ നിലപാടെടുക്കാം. സമയത്തിനു നടത്തണമെന്നത് ലീഗിന്റെ നിലപാട് . പക്ഷെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഇലക്ഷന്‍ കമ്മീഷനും സര്‍ക്കാരുമാണ്.

24 ന് തിരുവനന്തപുരത്ത് വിവിധ തരത്തില്‍ ചര്‍ച്ച നടക്കുന്നതുകൊണ്ടും സമയം കുറവായതുകൊണ്ടും മറ്റ് കാര്യങ്ങള്‍ പറയുന്നില്ല. എല്ലാവര്‍ക്കും അനിയോജ്യമായ തീരുമാനം ഉണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരെഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്നത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. നഗര കാര്യസെക്രട്ടറി കമ്മീഷനു നല്‍കിയ കത്തിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.