മുതലയും അനക്കോണ്ടയും അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല; ഒടുവില്‍ തകര്‍ന്ന റോഡില്‍ താമര നട്ട് പ്രതിഷേധം

single-img
21 August 2015

Benglore-Roadമുതലയേയും അനക്കോണ്ടയേയും ഇറക്കിയിട്ടും സഞ്ചാരയോഗ്യമല്ലാത്ത റോഡ് നന്നാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ബെഗംളൂരിലെ കലാകാരന്‍ റോഡില്‍ താമര നട്ടു. ബെംഗളൂരിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം.

തെര്‍മോക്കോളില്‍ നിര്‍മ്മിച്ച ചുവപ്പ്,പിങ്ക്,പര്‍പ്പിള്‍ നിറങ്ങളിലുള്ള താമരകളാണ് റോഡില്‍ നട്ടുപിടിപ്പിച്ചത്.

ശനിയാഴ്ചയാണ് ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അധികാരികളെ അറിയിക്കാനാണ് താമര നട്ടുപിടിപ്പിച്ചതെന്ന് കലാകാരന്‍ പറഞ്ഞു.