റെയില്‍വേട്രാക്കില്‍ ബൈക്ക് നിര്‍ത്തി അട്ടിമറി ശ്രമം

single-img
21 August 2015

Picture of some Railway trackകോട്ടയം: റെയില്‍വേട്രാക്കില്‍ ബൈക്ക് നിര്‍ത്തി അട്ടിമറി ശ്രമം. ചിങ്ങവനത്തിനും കോട്ടയത്തിനു മിടയില്‍ മാടമ്പാട്ട് ട്രാക്കിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച അര്‍ധരാത്രി മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് നേരെയായിരുന്നു അട്ടിമറി ശ്രമം. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

റെയില്‍വേ ട്രാക്കിലൂടെ അതിവേഗത്തില്‍ ബൈക്കില്‍ ആരോ പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ബൈക്ക് ഓടിച്ചുകയറ്റിയ ആളെ കണ്ടെത്താനായില്ല. എന്നാല്‍ ബൈക്ക് ഉപേക്ഷിച്ച വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ റയില്‍വേ ഉദ്യേഗസ്ഥന്റെ കാര്‍ സംശയാസ്പദമായി നിലയില്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

പാളത്തില്‍ കിടന്ന ബൈക്കിനെ ട്രെയിന്‍ കുറേദൂരം തള്ളിനീക്കി . ടെയിന്‍ നിര്‍ത്തി ബൈക്ക് പിന്നീട് എടുത്തു മാറ്റുകയായിരുന്നു.  മലബാര്‍ എക്‌സ്പ്രസിന് മുന്നിലാണ് ബൈക്ക് ഓടിച്ചുകയറ്റിയത്.

പിന്നീട് തിരുവനന്തപുരത്തേക്ക് പോയ അമൃത എക്‌സ്പ്രസിനു നേരെയും അട്ടിമറി ശ്രമം നടന്നു. പാളത്തില്‍ ഇരുമ്പുകമ്പിയും വിഡിയോ ക്യാമറ ഉള്‍പ്പെട കുറെ ഉപയോഗ ശൂന്യമായ ഇലക്ടോണിക് സാധനങ്ങളും ഉപേക്ഷിച്ചിരുന്നു. ഇതിലൂടെ ട്രെയിന്‍ കയറിയപ്പോള്‍ സ്പാര്‍ക്ക് മൂലം തീയുണ്ടായതായും റയില്‍വേ അധികൃതര്‍ വെളിപ്പെടുത്തി. സംഭവങ്ങളെ തുടര്‍ന്ന് ട്രെയിനുകള്‍ മിക്ക സ്റ്റേഷനുകളിലും പിടിച്ചിട്ട് ട്രാക്കില്‍ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്.