ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കുന്നതിന്‌ പ്രധാനമന്ത്രി ഇടപെടണമെന്ന്‌ വിദ്യാര്‍ത്ഥികള്‍

single-img
20 August 2015

ftii-students-protest650_650x488_71435939262ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്ന്‌ വിദ്യാര്‍ത്ഥികള്‍. പ്രധാനമന്ത്രി ക്യാമ്പസില്‍ നേരിട്ട്‌ സന്ദര്‍ശനം നടത്തണമെന്നും സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്‌തമാക്കുമെന്നും എഫ്‌.ടി.ഐ.ഐ സ്‌റ്റുഡന്റ്‌സ് അസോസിയേഷന്‍ വക്‌താവ്‌ പറഞ്ഞു.അതേസമയം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്ന്‌ മൂന്നംഗ പ്രതിനിധി സംഘം പൂനെ സന്ദര്‍ശിക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കി.