ആഷസ് അവസാന ടെസ്റ്റ് ഇന്ന്. ആശ്വാസ ജയം തേടി ഓസ്ട്രേലിയ. ക്ലാർക്കിനും റോജേഴ്സിനും വിടവാങ്ങൽ മത്സരം.

single-img
20 August 2015

michaelclarkeappഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ഓവലിൽ നടക്കും. ഓസ്ട്രേലിയൻ കാപ്റ്റൺ മൈക്കൾ ക്ലാർക്കിനും ബാറ്റ്സ്മാൻ ക്രിസ് റോജേഴിനും അന്താരാഷ്ട്ര ക്രികറ്റിലെ അവസാന മത്സരമായിരിക്കും ഇത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 114 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ക്ലാർക്ക് 46 മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുമുണ്ട്. ഓസ്ട്രേലിയയുടെ മുപ്പത്തിയേഴ്കാരനായ ഓപ്പണിങ് ബാറ്റ്സ്മാനായ ക്രിസ് റോജേഴ്സ് ടീമിന് വേണ്ടി 21 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. രണ്ടുപേർക്കും ജയത്തോടുകൂടി നല്ലൊരു വിടവാങ്ങൽ നൽകാനായിരിക്കും ഓസ്ട്രേലിയൻ ടീം ഇന്നിറങ്ങുന്നത്. 3-1 ന് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

എന്നാൽ ഓസ്ട്രേലിയക്ക് മേൽ 4-1ന് പരമ്പര സ്വന്തമാക്കാനായിരിക്കും ഇംഗ്ലണ്ട് ടീമിന്റെ ലക്ഷ്യം. അങ്ങനെയായാൽ ഇതാദ്യമായിട്ടായിരിക്കും ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ വെച്ച് ഒരു പഞ്ചമത്സര ആഷസ് പരമ്പരയിൽ 4-1ന് ഓസ്ട്രേലിയയെ കീഴ്പ്പെടുത്തുന്നത്.