നടി ആശ ശരത്തിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ

single-img
20 August 2015

asha-sarathതിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രമുഖ നടി ആശ ശരത്തിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ആശ ശരത്തിനെ കൂടാതെ മറ്റു പല നടിന്മാരുടെയും വ്യാജ വീഡിയോകൾ ഇവർ പുറത്തിറക്കിയിട്ടുണ്ടെന്ന് കുറ്റ സമ്മതം നടത്തി.

ഒരു മാസം മുൻപാണ് നടി ആശ ശരത്ത് തന്റെ വ്യാജ നഗ്ന വീഡിയോ പ്രചരണത്തിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാധി നൽകിയത്. ഇതിനു മുൻപും പല സീരിയൽ നടിന്മാരുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിക്കുകയുണ്ടായി. തനിക്കുണ്ടായ അനുഭവം ആർക്കും വരരുതെന്ന് ആശ ശരത്ത് പറഞ്ഞു