വളര്‍ത്തുപൂച്ചയുടെ വൃക്ക ശസ്ത്രക്രിയയ്ക്കായി മുടക്കിയത് 19 ലക്ഷം രൂപ

single-img
20 August 2015

16419_721535

തന്റെ വളര്‍ത്തുപൂച്ച ഓക്കിയുടെ ചികിത്സക്കായി ഉടമ ആന്‍ഡ്രേഡ ഗോണ്‍സിയ ചെലവഴിച്ചത് 19,63,500 രൂപയാണ്. അമേരിക്കയിലെ മൃഗസ്‌നേഹികളില്‍ വ്യത്യസ്തനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ആന്‍ഡ്രേഡ ഗോണ്‍സിയ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമാനിയയിലെ സന്ദര്‍ശനത്തിനിടെ ഒരു ചെറുതുറമുഖത്തിനടുത്ത് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ജീവനുവേണ്ടികേഴുന്ന പൂച്ചക്കുട്ടിയെ ആന്‍ഡ്രേഡ രക്ഷപ്പെടുത്തുകയായിരുന്നു. ആ പൂപ്പയ്ക്ക് ഒക്കെയെന്ന പേരുമിട്ട് ആന്‍ഡ്രേഡ വളര്‍ത്തി. 12 വയസ്സായപ്പോഴാണ് ഒകെയ്ക്ക് വൃക്കരോഗമാണെന്ന് കണ്ടെത്തിയത്. ഇത്രയും പ്രായമേറിയ പൂച്ചക്ക് ശസ്ത്രക്രിയ നടത്തുന്നതിനോട് ആര്‍ക്കും അഭിപ്രായമുണ്ടായിരുന്നില്ലെങ്കിലും ഒകെ ഒത്തൊരു പോരാളിയാണെന്നായിരുന്നു ആന്‍ഡ്രേഡ പൂച്ചയെപ്പറ്റി പറയുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ വെറ്ററിനറി ആസ്പത്രിയില്‍ പൂച്ചയുടെ വൃക്ക മാറ്റിവെക്കാന്‍ മാത്രം 10,47,200 രൂപ ചെലവായി. മുറിവാടക, വിമാനടിക്കറ്റുകള്‍, മരുന്നുകള്‍, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയവയ്ക്ക് 9,16,300 രൂപയും ചെലവുവന്നു. ഒരു വീടുവയ്ക്കാന്‍ സൂക്ഷിച്ചിരുന്ന ആദ്യഗഡു പണമായിരുന്നു ഒക്കെയ്ക്കുവേണ്ടി ആന്‍ഡ്രേഡ ചെലവാക്കിയത്. ഒകെക്ക് വൃക്ക നല്‍കിയ ചെറി എന്ന പൂച്ചയെയും ആന്‍ഓഡ്രേഡ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.