ഗണപതി വിഗ്രഹവും ചെഗുവേര ചിത്രവുമായി സി.പി.എമ്മിന്റെ ഗണേശോത്സവ ഘോഷയാത്ര

single-img
20 August 2015

11903903_1006625882692488_2802930506953382704_n

സി.പി.എമ്മിന്റെ വക ഗണേശോത്സവം. ഗണപതി വിഗ്രഹത്തിനൊപ്പം ചെഗുവേരയുടെ ചിത്രമുള്ള ബാനറും. ബുധനാഴ്ച്ച കണ്ണൂര്‍ അമ്പാടിമുക്കില്‍ സി.പി.എം നിയന്ത്രണത്തിലുള്ള അമ്പാടി ബ്രദേഴ്‌സ് സംഘടനയാണ് ഗണേശോത്സവവുമായി രംഗത്തെത്തിയത്്

അമ്പാടിമുക്കില്‍ ബി.ജെ.പിയില്‍ നിന്നും കൂട്ടത്തോടെ സി.പി.എമ്മില്‍ എത്തിയവരാണ് ഗണേശോത്സവം ആഘോഷിച്ച് തുടങ്ങിയത്. ഇതിന് ജില്ലാ കമ്മിറ്റി പിന്തുണയും നല്‍കിയിരുന്നു. പാര്‍ട്ടി ഒരു മതവി്വാസരത്തിനും എതിരല്ലെന്നും അവരവര്‍ക്കുള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നതിന് പാര്‍ട്ടി ഒരു തടസ്സമാകില്ലെന്നുമാണ് സി.പി.എം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ വിവാദമായിരുന്നു. അതിനെതുടര്‍ന്നാണ് മറ്റു പാര്‍ട്ടികളില്‍ നിന്നും സി.പി.എമ്മില്‍ എത്തുന്നവര്‍ക്ക് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വാദവുമായി പാര്‍ട്ടി രംഗത്തെത്തിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ ഗണപതി വിഗ്രഹത്തിനൊപ്പം ചെഗുവേരയുടെ ചിത്രവും സ്ഥാചനം പിടിക്കുകയായിരുന്നു. ഘോഷയാത്ര അമ്പാടിമുക്കില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി പയ്യാമ്പലത്ത് സമാപിച്ചു. ബാന്റ് മേളവും ഡി.ജെയും ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്രയ്ക്കവസാനം ഗണപതി വിഗ്രഹം കടലില്‍ നിമജ്ഞനം ചെയ്തു.

സി.പി.എമ്മിന്റെ ഗണേശോത്സവ ഘോഷയാത്ര ഇന്നാണ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ബി.ജെ.പി്് ഫോഷയാത്ര ഇന്ന് നടത്തുന്നതിനാല്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതിനാലാണ് ഇന്നലെ ഘോഷയാത്ര നടത്തിയത്.