പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി

single-img
20 August 2015

Vighadana

ഇന്ത്യയയെ പ്രകോപിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനി, മോഡറെയ്റ്റ് ഹുറിയത്ത് വിഭാഗം ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ്, അബാസ് അന്‍സാരി, ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസിന്‍ മാലിക്ക് എന്നിവരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടന്ന് പോലീസ് വീട്ടുതടങ്കലിലാക്കിയത്.

അടുത്ത ദിവസം ഡല്‍ഹിയില്‍ എത്തുന്ന പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താസ് അസീസുമായി ചര്‍ച്ച നടത്തുന്നതിനാണ് വിഘടനവാദി നേതാക്കളെ പാക്കിസ്ഥാന്‍ ക്ഷണിച്ചത്. കാശ്്മീര്‍ വിഘടനവാദികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച പാക്കിസ്ഥാനു ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍്കിയത്. പാക് സുരക്ഷ ഉപദേഷ്ടാവുമായി നേതാക്കള്‍ക്ക് അത്താഴ വിരുന്നും തീരുമാനിച്ചിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പോലീസ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.