വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് സഹായവുമായി രാഹുല്‍ഗാന്ധി

single-img
20 August 2015

M_Id_424039_Rahul_Gandhi

വാഹനാപകടത്തെ തുടര്‍ന്ന് വഴിയരുകില്‍ കാലൊടിഞ്ഞ് രക്തം വാര്‍ന്നുകിടന്ന യുവാവിന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുണയായി. ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡരികില്‍ കിടന്ന യുവാവിന് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രാഹുല്‍ഗാന്ധി തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് പോയത്.

തന്റെ മണ്ഡലമായ അമേഠിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയിലേക്ക് തിരിക്കാന്‍ ലക്‌നൗ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് രാഹുല്‍ യുവാവിനെ കണ്ടത്. കബീര്‍പൂരിന് സമീപം ലക്‌നൗ സുല്‍ത്താന്‍പൂര്‍ റോഡില്‍ അപകടത്തില്‍ പെട്ട് റോഡില്‍ കിടക്കുന്ന ആഷ്ടി ഗ്രാമത്തില്‍ നിന്നുള്ള ജയന്ത് സിംഗ് എന്ന ഇരുപത്തിയഞ്ചുകാരനെ കണ്ട രാഹുല്‍ തന്റെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

വാഹനത്തിന് പുറത്തിങ്ങിയശേഷം ആംബുലന്‍സ് വരുത്തി യുവാവിന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു.യുവാവിനെ ആശുപത്രിയില്‍ എത്തിക്കാനും വീട്ടുകാരെ വിവരം അറിയിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയ ശേഷമാണ് മടങ്ങിയത്.