യമന്‍ കടുത്ത ദാരിദ്ര്യത്തിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

single-img
20 August 2015

yemenസന്‍ആ: യമന്‍ കടുത്ത ദാരിദ്ര്യത്തിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. രാജ്യത്തുള്ള 13 മില്യണ്‍ ജനങ്ങള്‍ക്കും വേണ്ട അവശ്യ ഭക്ഷ്യ വസ്തുക്കള്‍ പോലും ലഭ്യമല്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മോധാവി എര്‍ത്രെയിന്‍ കസിന്‍ പറഞ്ഞു. തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ മൂലം ആവശ്യമായവര്‍ക്ക് ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാക്കുകള്‍ക്കതീതമായ ദുരിത ജീവിതമാണ് യമന്‍ ജനത നയിക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി  വ്യക്തമാക്കി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ്. യമനിലെ 80 ശതമാനം ആളുകളും ഏതെങ്കിലും നിലക്ക് സഹായങ്ങള്‍ ആവശ്യമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യമനിലെ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നും സഖ്യസേനയടക്കം എല്ലാ വിഭാഗങ്ങളും യുദ്ധക്കുറ്റങ്ങള്‍ നടത്തിയവരാണെന്നും കഴിഞ്ഞ ദിവസം ആംനസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.