ചാരിത്രവും അന്തസും കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്വം; പുരുഷൻ ഒരിക്കലും സ്ത്രീയെ ശാരീരിക ബന്‌ധത്തിന് നിർബന്‌ധിക്കാറില്ല-ഹിമാചൽ പ്രദേശ് ഹൈക്കോടതി

single-img
20 August 2015

gavel judge courtഷിംല: സ്വന്തം ശരീരത്തെ സംരക്ഷിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്വമാണെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി. ചാരിത്രവും അന്തസും കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്വമാണ്. പുരുഷൻ ഒരിക്കലും ഒരു സ്ത്രീയെയും ശാരീരിക ബന്‌ധത്തിന് നിർബന്‌ധിക്കാറില്ല.

ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ തന്‍റെ അന്തസും അഭിമാനവും നഷ്‌ടപ്പെടുത്താതെ നോക്കേണ്ടത് സ്ത്രീയുടെ കടമയാണെന്നും കോടതി പറഞ്ഞു. വിവാഹിതനായ ഒരു പുരുഷൻ തന്നെ മാനഭംഗപ്പെടുത്തി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ഒരു വർഷത്തിലധികമായി വിവാഹ വാഗ്ദാനം ചെയ്ത് ഇയാൾ താനുമായി ശാരീരിക ബന്‌ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് യുവതിയുടെ പരാതി.