പഞ്ചായത്ത് വിഭജനം; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിക്ക് സ്റ്റേയില്ല

single-img
20 August 2015

kerala-high-courtകൊച്ചി: പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിക്ക് സ്റ്റേയില്ല. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ നല്‍കേണ്ടെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യത്തിന് അനുകൂലമായാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് എല്ലാ സഹായവും ചെയ്യണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതോടെ തീരുമാമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.