ചേര്‍ത്തലയില്‍ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു

single-img
20 August 2015

accident7ചേര്‍ത്തല: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂര്‍ സ്വദേശി അബ്രഹാമിന്റെ പേരിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. അനീഷ്, വിപിന എന്നിവരാണിവര്‍. ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിക്കാന്‍ വെട്ടിച്ച ബസ് കാറിലിടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ബസിനടിയില്‍ പെട്ടവരും കാറിലുണ്ടായിരുന്നവരുമാണ് മരിച്ചതെന്നാണ് കരുതുന്നത്.