ഹനീഫ കേസില്‍ തനിക്ക് പങ്കില്ലെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍

single-img
20 August 2015

cnതൃശൂര്‍: ചാവക്കാട് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്‍െറയും നിലപാടെന്നും മന്തി വ്യക്തമാക്കി. മന്ത്രി സി.എന്‍ ബാലകൃഷ്ണനോട് അടുപ്പമുള്ളവരാണ് കൊലപാതകം നടത്തിയതെന്നും കൊല നടന്നത് മന്ത്രിയുടെ അറിവോടെയാണെന്നും ഹനീഫയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.